മലപ്പുറം വിഷക്കള്ള് ദുരന്തത്തില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റിയെന്ന് അന്വേഷണക്കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തു,. വിഷക്കള്ള് വില്‍ക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യുന്നു. പെയിന്റ് കമ്പനിക്ക് അനുവദിച്ച ഇരുപത് ബാരല്‍ സ്പിരിറ്റില്‍ കേടായ ഒമ്പത് ബാരല്‍ ഉപയോഗിച്ചാണ് മുഖ്യപ്രതി ദ്രവ്യന്‍ വിഷക്കള്ള് തയാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമേ രാസവസ്തുക്കളും ഉപയോഗിച്ചു. ദ്രവ്യനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. നേരത്തേ നടപടിക്കു വിധേയരായ രണ്ട് ഉദ്യോഗസ്ഥരെയും [...]
↧