ഗര്‍ഭിണിയാകാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതല്‍ 25 വയസ്സുവരെയാണ്. എങ്കിലും 30 വയസ്സുവരെ ഗര്‍ഭിണിയാകുന്നതില്‍ കുഴപ്പമില്ല. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ 22 മുതല്‍ 30 വയസ്സിനുള്ളില്‍ പ്രസവം നടക്കുന്നതാണ് നല്ലത്. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ മൂന്നു മാസം മുമ്പേ ആരംഭിക്കണം. ആദ്യം തന്നെ ഗര്‍ഭിണിയാകാനുള്ള ആരോഗ്യം ഉണ്ടോ എന്നു പരിശോധിക്കണം. ശരീരഭാരം കൃത്യമാണോ, വിളര്‍ച്ച, രക്തസമമ്ര്‍ദ്ദം, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുറപ്പു വരുത്തണം. രക്തസമ്മര്‍ദ്ദമുള്ളയാളാണെങ്കില്‍ ഹൃദയം, കണ്ണ്, വൃക്ക തുടങ്ങിയവയെല്ലാം പരിശോധിപ്പിച്ച് കുഴപ്പമില്ല എന്നുറപ്പുവരുത്തണം. [...]
The post അമ്മയാകാന്‍ ഒരുങ്ങാം appeared first on DC Books.