കാലവര്‍ഷക്കെടുതി നാശം വിതച്ച ഇടുക്കി ജില്ലയ്ക്കായി കേന്ദ്ര സഹായം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര മന്ത്രി സംഘത്തോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നാശംവിതച്ച ചീയപ്പാറ മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , അടൂര്‍ പ്രകാശ് എന്നിവരും മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. തിരുവനന്തപുരത്തുനിന്ന് വ്യോമമാര്‍ഗം നേര്യമംഗലത്തെത്തിയാണ് മുഖ്യമന്ത്രി ചീയപ്പാറ സന്ദര്‍ശിച്ചത്. കാലവര്‍ഷക്കെടുതി നേരിടുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. [...]
The post കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സഹായം ആവശ്യപ്പെടും : ഉമ്മന്‍ ചാണ്ടി appeared first on DC Books.