ഇറാന്റെയും പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തികള്‍ സന്ധിക്കുന്നിടത്ത്, ചീറിപ്പായുന്ന കാറ്റിന്റെ ശബ്ദം നിറഞ്ഞ വിജനതയില്‍ ഒരു മിലിട്ടറി ഔട്ട്‌പോസ്റ്റ്. ഒറ്റപ്പെട്ട അവിടെ, കാവലിന് നിയോഗിക്കുന്ന കുറച്ചു പട്ടാളക്കാര്‍ മാത്രം. പച്ചയുടെ നരിന്തു പോലുമില്ലാത്തിടം. വര്‍ഷത്തില്‍ നൂറ്റിയിരുപതു ദിവസവും അവിരാമമായി ആഞ്ഞടിക്കുന്ന കാറ്റ്. ചിലപ്പോള്‍ മൂന്നാല് ദിവസം കാറ്റടിച്ചു കൊണ്ടിരിക്കും. പൊടുന്നേന അത് നിശ്ശബ്ദമാകുമ്പോള്‍ അവിടമെങ്ങും പൊടി കൊണ്ട് നിറയും. നിര്‍ജ്ജനമായ ആ ഔട്ട്‌പോസ്റ്റില്‍ പാറാവിനായി നിയോഗിക്കപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ മതിഭ്രമം സംഭവിക്കുന്നു. അതൊഴിവാക്കാനായി രണ്ടു കൊല്ലത്തിലൊരിക്കല്‍ കാവല്‍ക്കാരെ മാറ്റിക്കൊണ്ടിരുന്നു. അങ്ങനെ [...]
The post അലയും പരുന്ത് മലയാളത്തില്‍ appeared first on DC Books.