ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായത്. സംഭവം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പൂഞ്ചില്‍ പാക്ക് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചു. പാക്ക് സൈനികരുടെ വേഷത്തിലെത്തിയ ഇരുപതോളം പേരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ സൈനികര്‍ മരിക്കാനിടയായ സംഭവം [...]
The post ആക്രമണം പ്രതിരോധിക്കാന്‍ സൈന്യം സജ്ജമെന്ന് ആന്റണി appeared first on DC Books.