നടന്‍ ജയറാമിന്റെ ആന പെരുമ്പാവൂര്‍ ജയറാം കണ്ണന്‍ ചെരിഞ്ഞു. ചികില്‍സയ്ക്കിടെയായിരുന്നു 54 വയസ്സുള്ള കൊമ്പന്റെ അന്ത്യം. മാര്‍ച്ച് 27 മുതല്‍ ആനയുടെ മുന്‍ ഉടമ വടക്കൂട്ട് ഹരിദാസിന്റെ പരിചരണത്തില്‍ മനിശേരിയില്‍ ചികിത്സയിലായിരുന്നു. മഴക്കാലം തുടങ്ങിയതോടെയാണ് കണ്ണന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചത്. തളര്‍വാതവും ദഹനക്കുറവും ബാധിച്ചു കിടപ്പിലായ കണ്ണനെ ക്രെയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചിരുന്നത്. കഴിഞ്ഞാഴ്ച ആരോഗ്യനില അതീവ ഗുരുതരമായി. തേനിയില്‍ സലാം കാശ്മീര്‍ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്ന ജയറാം ഒറ്റപ്പാലത്തെത്തി കണ്ണനു ഗംഗാ തീര്‍ത്ഥം നല്‍കിയിരുന്നു. 18 വര്‍ഷം മുമ്പാണു [...]
The post ജയറാമിന്റെ ആന ചെരിഞ്ഞു appeared first on DC Books.