‘ഒരാള്‍ എങ്ങനെ ജീവിച്ചു എന്നതിനേക്കാള്‍ പ്രധാനം അയാള്‍ അതെങ്ങനെ ഓര്‍ത്തെടുക്കുന്നു എന്നതാണ്’ എന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ഒരു വാക്യത്തോടെയാണ് അശോകന്‍ ചരുവിലിന്റെ ഓര്‍മ്മപ്പുസ്തകം ഇതള്‍വിടര്‍ത്തുന്നത് – ദൈവം കഥ വായിക്കുന്നുണ്ട്. നടന് ശരീരം പോലെയാണ് എഴുത്തുകാരന് സ്വന്തം ആത്മാവ്. അന്യര്‍ക്ക് കയറി മേയാനുള്ള ഒരു പൊതു സ്ഥലംകൂടിയാണത്. അതു തുറന്നുകാണിക്കാനുള്ളതാണെന്നും ശരീരം നഗ്നമാകുന്നതിനെക്കാള്‍ ആത്മാവ് നഗ്നമാകുന്നതാണ് പരിതാപകരമെന്നും വിശ്വസിക്കുന്ന അശോകന്‍ ചരുവിലിന്റെ ജീവിതം തിര്‍ച്ചയായും ഈ ഓര്‍മ്മപ്പുസ്തകത്തില്‍ അനാവൃതമാകുന്നുണ്ട്. എഴുത്തും ഔദ്യോഗിക ജീവിതവും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയവും [...]
The post ബ്യൂറോക്രസി അടിസ്ഥാനപരമായി ജനങ്ങള്‍ക്ക് എതിരാണ് : അശോകന്‍ ചരുവില്‍ appeared first on DC Books.