മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നതിന് എന്താണ് തെളിവെന്ന് സുപ്രീം കോടതി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ക്രമീകരിച്ചത് കേരള നിയമസഭയാണ്. അതിനാല്‍ തന്നെ ഇത് സുരക്ഷിതമാണ് എന്ന് വേണം കണക്കാക്കാനെന്നും സുപ്രീം കോടതി പറഞ്ഞു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തി സുപ്രീംകോടതി വിധിവന്ന് 16 ദിവസത്തിനകം ജലനിരപ്പ് 136 അടിയായി നിശ്ചയിച്ച് കേരള നിയമസഭ നിയമം പാസാക്കിയത് കോടതിവിധിയുടെ അട്ടിമറിയല്ലേയെന്ന് കോടതി ചോദിച്ചു. ജലനിരപ്പ് മാറ്റാന്‍ ഡാം സുരക്ഷ അതോറിറ്റിക്ക് അധികാരമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തെളിവില്ലാതെ അപകടം എന്ന് പറയുന്നതിന് [...]
The post മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്നതിന് തെളിവെന്തെന്ന് സുപ്രീം കോടതി appeared first on DC Books.