ലോക സാഹിത്യത്തിലെ ഇതിഹാസ കൃതി മാക്ബത്ത് മലയാളത്തിന്റെ അരങ്ങിലെത്തുന്നു. ഒട്ടനവധി അമേച്വര്‍ വേദികള്‍ താണ്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പ്രൊഫഷണല്‍ സമീപനത്തോടെ ഈ ഷേക്‌സ്പിയര്‍ നാടകം വേദിയിലെത്തുന്നത്. കാളിദാസകലാകേന്ദ്രമാണ് നാടകം അവതരിപ്പിക്കുന്നത്. കൊല്ലത്തെ സോപാനം ഓഡിറ്റോറിയത്തില്‍ ഈമാസം 19ന് നാടകം അരങ്ങേറും. ചലച്ചിത്രനടനും കാളിദാസ കലാകേന്ദ്രം ഡയറക്ടറുമായ ഇ എ രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. 40 ലക്ഷത്തിലേറെ ചിലവിട്ട് അരങ്ങിലെത്തിക്കുന്ന നാടകം കേരളത്തിലെ ഏറ്റവും ചിലവേറിയ നാടകമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി തികച്ചും കാലികപ്രസക്തിയോടെയാണ് മാക്ബത്ത് [...]
The post മാക്ബത്തുമായി കാളിദാസകലാകേന്ദ്രം appeared first on DC Books.