പുസ്തകങ്ങള്‍ക്കു പിന്നിലെ രസകരമായ കാണാക്കഥകളെ അവതരിപ്പിക്കുന്ന പ്രതിവാര പംക്തി ‘കഥാപുസ്തകം’ തുടരുന്നു. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ അമ്പരപ്പിക്കുന്ന ഒരു പിന്നാമ്പുറക്കഥയാണ് ഈയാഴ്ച ആര്‍ രാമദാസ് തയ്യാറാക്കിയിരിക്കുന്നത്. ആ വാക്കുകള്‍ കേട്ട് വാക്കറ്റവനെപ്പോലെ ഞെട്ടലോടെ പ്രൊഫ.ജെയിംസ് മുറെ നിന്നു. ഒക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ അവസാനഘട്ട എഡിറ്ററായിരുന്നു ഭാഷാശാസ്ത്രജ്ഞനായ മുറെ. തുന്നല്‍ക്കാരന്റെ മകനായി ജനിച്ച അദ്ദേഹത്തിന് കോളജ് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും, സ്വപ്രയത്‌നം കൊണ്ട് യൂറോപ്യന്‍ ഭാഷകളും ഏഷ്യന്‍ ഭാഷകളും പഠിച്ച് പ്രഫസറും ബഹുഭാഷാപണ്ഡിതനുമായ അസാമാന്യനായ ധിഷണാശാലി. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ ചുമതലക്കാരനായി നിയോഗിക്കപ്പെട്ട [...]
The post വാക്കുകള്‍ക്ക് അര്‍ത്ഥം നല്‍കിയ ഭ്രാന്തന്‍ appeared first on DC Books.