മലപ്പുറം പരിന്തല്‍മണ്ണയ്ക്ക് സമീപം തേലക്കാട് ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം . യാത്രക്കാരില്‍ അധികവും വിദ്യാര്‍ഥികളായിരുന്നു.25 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്രണ്ട്‌സ് എന്ന മിനിബസാണ് അപകടത്തില്‍പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ നിന്നും വെട്ടത്തൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. പരീക്ഷ കഴിഞ്ഞെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടവരിലുണ്ടെന്ന് ആശങ്കയുണ്ട്. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലും അല്‍ ഷിഫ ആശുപത്രിയിലും [...]
The post മലപ്പുറത്ത് ബസ് മറിഞ്ഞ് വന്‍ ദുരന്തം appeared first on DC Books.