തമിഴ് ഭാഷയിലെ പ്രാചീനമായ പഞ്ചമഹാകാവ്യങ്ങളില്‍ ഏറ്റവും പ്രാചീനമായ കൃതിയാണ് ചിലപ്പതികാരം. ചേരന്‍ ചെങ്കുട്ടുവന്റെ സഹോദരനായ ഇളങ്കോ അടികളാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. വഞ്ചി ആസ്ഥാനമായ ചേരരാജ്യത്തിന്റെ അധിപനാണ് ചേരന്‍ ചെങ്കുട്ടുവന്‍ . വഞ്ചി കൊടുങ്ങല്ലൂരാണെന്ന പ്രബലമായ ഒരഭിപ്രായം നിലനില്‍ക്കുന്നതു കൊണ്ട് ഇളങ്കോവടികള്‍ കേരളീയനാണ് എന്ന അഭിപ്രായത്തിനും പ്രസക്തിയുണ്ട്. ഇളങ്കോ എന്ന പദത്തിന് ഇളയരാജാവ് എന്നാണ് അര്‍ത്ഥം. ചേര, ചോള പാണ്ഡ്യ രാജ്യങ്ങള്‍ തമിഴകം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചിലപ്പതികാരം ചിലമ്പിന്റെ കഥയാണ്. ചിലമ്പ് ആസ്പദമാക്കി എഴുതിയ കാവ്യം എന്ന് ചിലപ്പതികാരത്തിന് [...]
The post ചിലപ്പതികാരം : മധുരാപുരമെരിച്ച കണ്ണകിയുടെ കഥ appeared first on DC Books.