തെന്നിന്ത്യന്‍ നടി സിന്ധു മേനോന്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ . അമിതമായി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ നടി ചെന്നൈ വടപളനിയിലെ സൂര്യ ആശുപത്രിയില്‍ ഐ.സി.യു.വിലാണ്. ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ ജനിച്ച സിന്ധു മേനോന്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2010 ഏപ്രിലില്‍ ഇവര്‍ യു.കെയില്‍ ഐ ടി പ്രൊഫഷണലായ ഡൊമിനിക് പ്രഭുവിനെ വിവാഹം കഴിച്ചിരുന്നു. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളാണ് ആത്മാഹത്യാശ്രമത്തിലേയ്ക്ക് വഴിതെളിച്ചതെന്ന് സൂചനകളുണ്ട്. വിരുഗംപാക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. [...]
The post സിന്ധുമേനോന്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ appeared first on DC Books.