ഇന്ത്യാവിരുദ്ധ പ്രസ്ഥാവനയുമായി ലഷ്‌കര്‍ ഇ തായിബ നേതാവ് ഹഫീസ് സയീദ് വീണ്ടും രംഗത്ത്. കാഷ്മീര്‍ പാക്കിസ്ഥാന്റെ കൈകളിലാകുന്നതുവരെ ഇന്ത്യയ്‌ക്കെതിരായ വിപ്ലവം തുടരുമെന്ന വാദവുമായാണ് ഹഫീസ് സയീദ് രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 6ന് ഇസ്‌ലാമാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഹഫീസ് സയീദ്. കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനായി എന്ത് ത്യാഗവും സഹിക്കുമെന്നും സയീദ് വ്യക്തമാക്കി. 2008 ലെ മുംബൈ ഭീകരാക്രമണം പോലുള്ള സമാനമായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ഭാവിയിലും വേദിയാകുമെന്ന ഭീഷണിയും ഹഫീസ് സയീദ് നല്‍കി. പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ [...]
The post ഇന്ത്യക്കെതിരായ പ്രസ്താവനയുമായി ലഷ്‌കര്‍ തലവന്‍ ഹഫീസ് സയീദ് appeared first on DC Books.