ലാഭനഷ്ടങ്ങളുടെ അളവുകോലുകളില്‍ അളക്കുന്ന സമകാലിക ജീവിതത്തെ അപേക്ഷിച്ച് ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകളാണ് വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹരത്തിലൂടെ പി.വി.ഷാജികുമാര്‍ പറഞ്ഞത്. 2009ലെ ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ മികച്ച പത്ത് പുസ്തകങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം ഷാജികുമാറിനെ തേടിയെത്തിയിരുന്നു. ആധുനികതയുടെ നാട്യങ്ങളില്ലാതെ ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട പതിമൂന്ന് കഥകളാണ് വെള്ളരിപ്പാടത്തില്‍ ഉള്ളത്. നാഗരിക ജീവിതത്തിന്റെയും മനുഷ്യന്റെയും കാപട്യങ്ങളെ തുറന്നുകാട്ടുന്നവയാണ് ഇവയോരോന്നും. സമാഹാരത്തിന് അനുബന്ധമായി ഉ.സാ.ഘ എന്നപേരില്‍ വിജു.വി.വിയുടെ പഠനവും ചേര്‍ത്തിട്ടുണ്ട്. [...]
The post ആധുനികതയുടെ നാട്യങ്ങളില്ലാത്ത കഥകള്‍ appeared first on DC Books.