റിമ കല്ലിങ്കലിന്റെ വഴിയേ നടക്കാന്‍ നടക്കാന്‍ കൂടുതല്‍ താരങ്ങള്‍ തയ്യാറെടുക്കുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നു. ലോഹിതദാസ് മലയാളത്തിനു നിവേദിച്ച സുന്ദരി ഭാമയാണ് ഇപ്പോള്‍ ലിവിംഗ് ടുഗദറിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തേക്കാള്‍ നല്ലത് അത് കൂടാതെ ഒരുമിച്ച് താമസിക്കുന്നതാണെന്നാണ് ഭാമയ്ക്ക് തോന്നിയിരിക്കുന്നത്. വ്വിവാഹവും വിവാഹമോചനവും ഒരേ ശ്വാസത്തില്‍ തന്നെ നടക്കുന്ന ഈ കാലത്ത് പല കേസുകളിലും പിരിയുന്നതിന്റെ വേദന ഒഴിവാക്കാന്‍ ലിവിംഗ് ടുഗദറിനു കഴിയുമെന്നാണ് ഭാമയുടെ അഭിപ്രായം. പ്രണയ വിവാഹിതരാകുന്നവര്‍ക്കുപോലും പരസ്പരമുള്ള ബന്ധത്തിന്റെ ആഴം അളക്കാന്‍ അതുകൊണ്ട് സാധിക്കും. ഭാമ പറഞ്ഞു. [...]
The post ലിവിംഗ് ടുഗദറാണു ഭേദമെന്ന് ഭാമ appeared first on DC Books.