രാജശ്രീ വാര്യര്‍ രചിച്ച നര്‍ത്തകി എന്ന പുസ്തകത്തെക്കുറിച്ച് പ്രമുഖ കവയിത്രി വിജയലക്ഷ്മി എഴുതുന്നു. രാജശ്രീ എഴുതിയ നര്‍ത്തകി എന്ന പുസ്തകം നമ്മുടെ കാലഘട്ടത്തിന്റെ ഒരു അമൂല്യ നിധിയായി ഞാന്‍ കാണുന്നു. മലയാളഭാഷ, കഴുകിത്തുടച്ചു കത്തിച്ച വിളക്കായി സ്വയം വെളിച്ചമാവുന്നത് എങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ കണ്ടു. എഴുത്തിന്റെ വിഷയവും എഴുതുന്നയാളും ഒന്നുതന്നെയായിത്തീരുന്ന അപൂര്‍വ്വമായ ലയം ഇതു വായിച്ചനുഭവിച്ചു. തനിക്കറിവുള്ളതും അനുഭൂതമായതും ദീര്‍ഘകാലത്തെ കലാസപര്യയാല്‍ ആന്തരികമായി ദര്‍ശിച്ചതുമായ കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും എഴുതിയിരിക്കുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വാഭാവികരീതിയെ ഭാഷയുടെ സ്വച്ഛന്ദനൃത്തമായി […]
The post നര്‍ത്തകി: കാലഘട്ടത്തിന്റെ അമൂല്യ നിധി appeared first on DC Books.