ഇരുപതാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിന്റെ മൂന്നാമത് ദിവസം മൂന്നാം ലിംഗത്തില്‍പ്പെട്ടവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രണ്ട് ആത്മകഥകളുടെ പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 1ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ ആണ്‍പെണ്‍ ലിംഗങ്ങള്‍ക്കിടയില്‍ സ്വന്തം അസ്തിത്വം തേടുന്ന ഹിജഡകളുടെ ആത്മകഥകളായ ഒരു മലയാളി ഹിജഡയുടെ ആത്മകഥ ജറീന, രേവതിയുടെ ഒരു ഹിജഡയുടെ ആത്മകഥ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ചടങ്ങില്‍ കെ. പി. രാമനുണ്ണി, പി. സുരേന്ദ്രന്‍ , , വിജയന്‍ കോടഞ്ചേരി, അക്കായി പത്മിനി ശാലിനി എന്നിവര്‍ പങ്കെടുക്കും.
The post കെ.പി.രാമനുണ്ണിയും പി.സുരേന്ദ്രനും പുസ്തകമേളയില്‍ appeared first on DC Books.