പ്രമുഖ കന്നഡ കവിയും സാഹിത്യകാരനുമായിരുന്ന ജി എസ് ശിവരുദ്രപ്പ അന്തരിച്ചു. എന്‍പത്തിയേഴ് വയസായിരുന്നു അദ്ദേഹത്തിന്. ഡിസംബര്‍ 23ന് രാവിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 1926 ഫെബ്രുവരി 7ന് ശിവമോഗ ജില്ലയിലെ ശികാരപുരയിലാണ് ജി എസ് ശിവരുദ്രപ്പ ജനിച്ചത്. സാഹിത്യകാരനായ കുവേമ്പുവായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. 1951ലാണ് രുദ്രപ്പയുടെ ആദ്യ കവിതാ സമാഹാരമായ സമഗാന പുറത്തിറങ്ങുന്നത്. പതിമൂന്നോളം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അവസാനത്തെ കവിതാ സമാഹാരം 1999ല്‍ പുറത്തിറങ്ങിയ വൃകതമധ്യ ആണ്. 1984ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച […]
The post പ്രമുഖ കന്നഡ കവി ജിഎസ് ശിവരുദ്രപ്പ അന്തരിച്ചു appeared first on DC Books.