കെ.പി.രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനെക്കുറിച്ച് ഇ.വി.രാമകൃഷ്ണന്‍ നടത്തിയ ആഴത്തിലുള്ള പഠനമാണ് ‘കടല്‍ജന്മങ്ങളും മറ്റു പല ആകസ്മികതകളും’ എന്ന ലേഖനം. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ വായിക്കാം. ആധുനികതയുടെ യുക്തിഭദ്രമായ വ്യവസ്ഥ ആകസ്മികതകളെ ജീവിതത്തില്‍ നിന്ന്, ലോകത്തില്‍ നിന്ന് നിഷ്‌കാസം ചെയ്യുന്നു. അനുഭവങ്ങളെ അവിശ്വസിക്കുകയാണ് ശാസ്ത്രീയതയുടെ രീതി. നിങ്ങള്‍ക്ക് പനിക്കുന്നുണ്ടോ എന്ന് തെര്‍മോമീറ്റര്‍ പറയും. നിങ്ങളുടെ അനുഭവം അപ്രസക്തമാണ്. സ്ഫടികത കൊണ്ട് സ്ഥലജലവിഭ്രന്തി സൃഷ്ടിക്കുന്ന അപ്പോളോ ആശുപത്രിയില്‍ മന്ദബുദ്ധിയോടോ മനോരോഗിയോടോ ഇടപെടുന്ന പോലെയാണ് എല്ലാവരും ഗോവിന്ദവര്‍മ്മ രാജയോട് […]
The post വിവാദങ്ങളെ അതിജീവിച്ച സ്‌നേഹത്തിന്റെ ഇതിഹാസം appeared first on DC Books.