അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയായഷഫീഖ് ഷെയ്ക്ക് എന്ന ആളെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മുക്കം ഓര്‍ഫനേജുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡില്‍നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് വെളിപ്പെടുത്തി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പത്തുപേര്‍ അറസ്റ്റിലായി. കേസില്‍ ജൂണ്‍ 5ന് ഒരാളെ അറസ്റ്റുചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ ഗൊദ്ദ ജില്ലക്കാരനായ ഷക്കീല്‍ അക്തറിനെയാണ് അറസ്റ്റുചെയ്തത്. മുക്കത്തേക്കുള്ള കുട്ടികളുമായി ട്രെയിനില്‍ പാലക്കാട്ട് വന്നിറങ്ങിയ സംഘത്തില്‍ ഷക്കീലുമുണ്ടായിരുന്നു. […]
The post കേരളത്തിലേയ്ക്ക് കുട്ടികളെ കടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ appeared first on DC Books.