സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി പി രാജീവ് എം.പി രംഗത്ത്. രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തെരഞ്ഞെടുത്തുവേണം ഉപയോഗിക്കാന്‍. അല്ലെങ്കില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ കാലം നീണ്ടു നില്‍ക്കുമെന്നും എംപി പറഞ്ഞു. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകളുടെ ഉപയോഗത്തില്‍ സൂക്ഷ്മമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും രാജീവ് പറഞ്ഞു. നേരത്തെ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനെതിരെ പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. കൊല്ലത്ത് ഇടതുപക്ഷത്തിന്റെ […]
The post പിണറായിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പി രാജീവ് എംപി appeared first on DC Books.