സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായിരുന്ന ഭാരതിരാജയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ക്രമക്കേടു നടന്നെന്ന് ആരോപിച്ച് നിര്‍മ്മാതാവ് അനില്‍കുമാര്‍ അമ്പലക്കര നല്‍കിയ പരാതിയിലാണ് നോട്ടീസ്. ഭാരതിരാജയ്ക്ക്് പുറമേ ചലച്ചിത്ര അക്കാദമിക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അവാര്‍ഡ് പ്രഖ്യാപിച്ച് നടത്തിയ പത്ര സമ്മേളനത്തില്‍ മത്സരത്തിനെത്തിയ മുഴുവന്‍ ചിത്രങ്ങളും കണ്ടിരുന്നെന്ന് ഭാരതിരാജ പറഞ്ഞു. എന്നാല്‍ 85 ചിത്രങ്ങളും ചെയര്‍മാന്‍ കണ്ടിട്ടില്ല എന്നാണ് പരാതിക്കാരന്റെ വാദം. അതിനാല്‍ തന്നെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. […]
The post ഭാരതിരാജയ്ക്ക് ഹൈക്കോടതി നോട്ടീസ് appeared first on DC Books.