ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുല്‍ ഫിത്ര്‍ അഥവാ ചെറിയ പെരുന്നാള്‍. റമദാന്‍ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ര്‍ എന്ന പദത്തിന് നോമ്പു തുറക്കല്‍ എന്നുമാണ് അര്‍ത്ഥം. അതിനാല്‍ റമദാന്‍ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുല്‍ ഫിത്ര്‍ എന്നത് പ്രതിനിധാനം ചെയ്യുന്നത്.
The post ജൂലൈ 28ന് ഈദുല്‍ ഫിത്ര്‍ appeared first on DC Books.