പഠിപ്പുമുടക്ക് സമരങ്ങള്‍ എസ്.എഫ്.ഐ ഉപേക്ഷിക്കണമെന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നിലപാട് സി.പി.എം തള്ളി. അനിവാര്യമായ സാഹചര്യത്തില്‍ പഠിപ്പുമുടക്കാകാമെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. എന്നാല്‍ ഏറെ കരുതലോടെ മാത്രമേ പഠിപ്പുമുടക്ക് പ്രഖ്യാപിക്കാവൂയെന്നും അത്തരം സമരം അവസാനത്തെ ആയുധമാകണമെന്നും സംസ്ഥാന സമിതി രേഖ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസരംഗം അഴിമതിയില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ പഠിപ്പുമുടക്കുള്‍പ്പെടെയുള്ള സമരങ്ങള്‍ അനിവാര്യമാണെന്നായിരുന്നു സംസ്ഥാന സമിതിയിലെ പൊതുവികാരം. ഇ.പിയുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട നേതാക്കള്‍ പലരും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സമരചരിത്രം ഓര്‍മ്മിപ്പിച്ചായിരുന്നു സംസാരിച്ചത്. അനിവാര്യമായ സാഹചര്യത്തില്‍ സമരം […]
The post പഠിപ്പുമുടക്ക് സമരങ്ങള്‍ ഉപേക്ഷിക്കണമെന്ന വാദം തള്ളി appeared first on DC Books.