വിഴിഞ്ഞം പദ്ധതിക്കെതിരായ ഹര്‍ജി ചെന്നൈയില്‍ നിന്ന് ഡല്‍ഹി ബെഞ്ചിലേക്കു മാറ്റിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേരളം ഉള്‍പ്പെടുന്ന പ്രദേശം വരുന്നത് ചെന്നൈ ബഞ്ചിന്റെ പരിഗണനയിലാണെന്നും അതിനാല്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹി ബഞ്ചിലേക്ക് മാറ്റാന്‍ ട്രൈബ്യൂണല്‍ ചെയര്‍മാന് അധികാരമില്ലെന്നും ഉന്നയിച്ചാണ് ഹര്‍ജി. പ്രധാനമായും മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ച് നിയഭേദഗതി പരിഗണിക്കാനുള്ള അധികാരം കോടതിക്ക് മാത്രമേയുള്ളൂ എന്നും ട്രൈബ്യൂണലിനില്ലെന്നും ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. കൂടാതെ […]
The post ഹരിത ട്രൈബ്യൂണലിനെതിരെ കേരളത്തിന്റെ ഹര്‍ജി appeared first on DC Books.