ജീവിതത്തില്‍ വിജയം നേടണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ അതിനായി പരിശ്രമിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. ആഗ്രഹത്തോടൊപ്പം പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനമാണ് നമ്മെ വിജയത്തിലെത്തിക്കുക. ജീവിതത്തിന്റെ സമസ്തമേഖലകളിലും വിജയം വരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ സരളമായി വിവരിക്കുന്ന പുസ്തകമാണ് കര്‍മ്മോത്സുകരാകൂ വിജയം നിങ്ങളുടേതാണ്. സ്വപ്‌നങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുന്നതെങ്ങനെയെന്ന് വായനക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന പുസ്തകം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടത് എങ്ങനെയെന്നും മനോനിയന്ത്രണം പാലിക്കേണ്ടതിനെക്കുറിച്ചും വ്യക്തമാക്കിത്തരുന്നു. ജന്മസിദ്ധമായ കഴിവുകള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം, മറവിയെ എങ്ങനെ നേരിടാം, മനശാസ്ത്ര പഠനത്തിന്റെ അനിവാര്യത, വ്യാകുലത സ്വയം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ […]
The post പ്രവര്‍ത്തിക്കാം വിജയം നേടാം appeared first on DC Books.