പ്രസിദ്ധിയോടൊപ്പം ഒട്ടനവധി വിവാദങ്ങള്‍ക്കും വഴിവെച്ച നോവലാണ് ഡാന്‍ ബ്രൗണിന്റെ ഡാ വിഞ്ചി കോഡ്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകള്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്നുമടക്കമുള്ള കാര്യങ്ങള്‍ വന്‍ വിവാദമാണ് ഉയര്‍ത്തിവിട്ടത്. 2003ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 2006ല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. വന്‍ സ്വീകാര്യതയാണ് മലയാളത്തില്‍ നോവലിന് ലഭിച്ചത്. ചുരുങ്ങിയ കാലത്തിനിടയില്‍ പത്തു പതിപ്പുകള്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പതിനൊന്നാമത് പതിപ്പ് വായനക്കാരുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരു ഇടവേളയ്ക്ക് ശേഷം 2014ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്റെ പന്ത്രണ്ടാമത് പതിപ്പ് […]
The post ഡാ വിഞ്ചി കോഡിന് പുതിയ പതിപ്പ് appeared first on DC Books.