ഷൂട്ടിങിനിടയില്‍ യുവതാരം ഫഹദ് ഫാസിലിന് പരുക്ക്. മണിരത്‌നം എന്ന സിനിമയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. തലയ്ക്ക് പിന്നിലായിരുന്നു പരുക്ക്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമികചികിത്സയ്ക്ക് ശേഷം ഫഹദ് വീട്ടിലേയ്ക്ക് തിരിച്ചു. ഫഹദിനെ കാണാന്‍ ഭാവി വധുവും അഭിനേത്രിയുമായ നസ്‌റിയയും ആശുപത്രിയിലെത്തിയിരുന്നു. കൊച്ചി കെ.എസ്.ആര്‍.ടി.സി ഗാരേജിലായിരുന്നു സംഘട്ടനരംഗം ചിത്രീകരിച്ചു കൊണ്ടിരുന്നത്. നായകന് അപകടം സംഭവിച്ചതിത്തുടര്‍ന്ന് മണിരത്‌നത്തിന്റെ ചിത്രീകരണം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു.
The post ഫഹദ് ഫാസിലിന് പരുക്കേറ്റു appeared first on DC Books.