പ്രണയവും ഭക്തിയും കാമവും ഓരേ സ്‌നേഹത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ അനുഭവജാലങ്ങളാണെന്ന് ബോധ്യപ്പെടുത്തിയ എഴുത്തുകാരനാണ് ഖലീല്‍ ജിബ്രാന്‍. ഹലാ ദഹീര്‍ എന്ന ഉന്നതസ്ഥാനീയയായ യുവതിയുമായി ജിബ്രാന് ഉടലെടുത്ത തീക്ഷമായ പ്രണയം നിരാശയിലും വേദനാപൂര്‍ണ്ണമായ വേര്‍പിരപിയലിലുമാണ് അവസാനിച്ചത്. ജിബ്രാന്റെ യൗവനകാലത്ത് അനുഭവിച്ച നഷ്ടപ്രണയത്തിന്റെ പുരാവിഷ്‌കാരമാണ് ഒടിഞ്ഞ ചിറകുകള്‍. ഒടിഞ്ഞ ചിറകുകളിലെ നായിക സെല്‍മാ കറാമി അദ്ദേഹത്തിന്റെ കാമുകി ഹലായുടെ ശരിപ്പകര്‍പ്പാണ്. പ്രണയ നഷ്ടത്തിന്റെ കഥയ്‌ക്കൊപ്പം മദ്ധ്യപൗരസ്ത്യനാടുകളില്‍ നിഷേധിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെ വിമര്‍ശനമുയര്‍ത്തുകയും കൂടിയാണ് ജിബ്രാന്‍ ഒടിഞ്ഞ ചിറകുകളില്‍ കൂടി. സാമൂഹിക […]
The post പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും കഥ appeared first on DC Books.