സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണൂരിലെ കൊലപാതക രാഷ്ടീയം അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കോണ്‍ഗ്രസിനും ആര്‍എസ്എസിനുമൊപ്പം സിപിഎമ്മും കൊലപാതകങ്ങള്‍ക്കായി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റക്കാര്‍ ഏതു പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടണമെന്നും പന്ന്യന്‍ പറഞ്ഞു. മനോജ് വധക്കേസിന്റെ പശ്ചാത്തലത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള നയം വ്യക്തമാക്കിയത്. കൊലപാതകത്തെ സിപിഐ പിന്തുണയ്ക്കുന്നില്ല. കൊലപാതകം നടത്തിയത് ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും സിപിഐ അതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം കൊലപാതകങ്ങള്‍ യുഡിഎഫിനാണ് […]
The post രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ പന്ന്യന്‍ appeared first on DC Books.