കവിയും ഗാന്ധിയനും അദ്ധ്യാപകനുമായ ജി.കുമാരപിള്ള പെരിങ്ങര പി.ഗോപാലപിള്ളയുടെയും പാര്‍വ്വതിഅമ്മയുടെയും മകനായി കോട്ടയത്തിനടുത്തുള്ള വെന്നിമലയില്‍ ജനിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ ലക്ചറര്‍ ആയിരുന്ന ജി. കുമാരപിള്ള പൗരവകാശം, മദ്യനിരോധനം, ഗാന്ധിമാര്‍ഗ്ഗം തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. അരളിപ്പൂക്കള്‍, മരുഭൂമിയുടെ കിനാവുകള്‍, ഓര്‍മ്മയുടെ സുഗന്ധം, സപ്തസ്വരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ ‘ഹൃദയത്തിന്‍ രോമാഞ്ചം’ എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, […]
The post ജി.കുമാരപിള്ളയുടെ ചരമവാര്‍ഷികദിനം appeared first on DC Books.