കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ലെന്ന പരാമര്‍ശം നടത്തിയ എം.വി.ജയരാജന്‍ പ്രയോഗം വിവാദമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും ആക്ഷേപം വേദനിപ്പിക്കുന്നെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.വി.ജയരാജന്‍ പറഞ്ഞു. ഉദുമയില്‍ എം.വി.ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് വന്നാല്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ കൊള്ളരുതാത്ത, അഴിമതി നിറഞ്ഞ ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ജയരാജന്‍ പറയുന്നത്.
The post മുഖ്യമന്ത്രിക്കെതിരെ അസഭ്യവും പിന്നെ ഖേദവുമായി ജയരാജന്‍ appeared first on DC Books.