ലോഭമില്ലാതെ സംസ്‌കൃതപദങ്ങള്‍ വാരിക്കോരി ഉപയോഗിച്ചിരുന്നവരെ വാഴ്ത്തിപ്പാടിയിരുന്ന കാലത്ത് പച്ച മലയാളത്തില്‍ കവിതയെഴുതി സാഹിത്യലോകത്തെ വിസ്മയപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. മഹാഭാരതത്തിന്റെ വിവര്‍ത്തനം മാത്രം മതി അദ്ദേഹത്തന്റെ പ്രതിഭയെ സാക്ഷ്യപ്പെടുത്താന്‍. മറ്റു പല കൃതികളും രചിക്കുകയും മണിക്കൂറുകള്‍ ചടഞ്ഞിരുന്ന് ചതുരംഗം വയ്ക്കുകയും ചെയ്തിരുന്നതിനിടയില്‍ അല്‍വും ക്ലേശിക്കാതെ, കേട്ടെഴുത്തുകാരുടെ സഹായത്തോടെ ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതം കേവലം 874 ദിവസംകൊണ്ട് തര്‍ജ്ജമചെയ്ത മനുഷ്യനെ കേരളവ്യാസനെന്നല്ലാതെ മറ്റെന്തു വിളിക്കാനാകും? കൊ.വ. 1088 മകരം 10ന് (1913 ജനുവരി 22) നാല്പത്തിയൊമ്പതാമത്തെ […]
The post കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശതോത്തര സുവര്‍ണ്ണജയന്തി appeared first on DC Books.