ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി.എസ്. അച്യുതാനന്ദന് പങ്കില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് വി.എസിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സി.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. ഡാറ്റാ സെന്റര്‍ ഇടപാടില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലന്നും അന്വേഷണം തുടരേണ്ടതില്ലന്നും സി.ബി.ഐ വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലും സമര്‍പ്പിച്ച ഹരജിയിലാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും ഇതുവഴി സര്‍ക്കാരിന് നഷ്ടം […]
The post ഡാറ്റാ സെന്റര്‍ കേസില്‍ വി.എസിന് പങ്കില്ലെന്ന് സി.ബി.ഐ appeared first on DC Books.






