ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തില്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ ചെലവുകുറഞ്ഞതാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യമെങ്കിലും ബഹിരാകാശപഠനരംഗത്ത് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യ മംഗള്‍യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലത്തിന്റെ ലഭ്യത, ഹൈഡ്രജന്‍, മീഥെയ്ന്‍, മണ്ണിന്റെ ഘടന, അന്തരീക്ഷം എന്നിവയെക്കുറിച്ച് ലോകത്തിനുതന്നെ നിര്‍ണായക വിവരങ്ങള്‍ നല്‍കാനായി പഞ്ചരത്‌നങ്ങളെന്നറിയപ്പെടുന്ന […]
The post മംഗള്‍യാന്‍ തദ്ദേശീയമായി വികസിപ്പിച്ചത്: ഡോ. കെ. രാധാകൃഷ്ണന്‍ appeared first on DC Books.