കണ്‍മുമ്പിലൂടെ കടന്നു പോകുന്ന വാര്‍ത്തകള്‍ക്കൊപ്പം ചരിത്രത്തിനും സാക്ഷികളാകുന്നവരാണ് പത്രപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ ചരിത്രത്തെ ഏറ്റവും ജനകീയമായി ആവിഷ്‌കരിക്കാനാവുന്നത് അവര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എഴുതുന്നത് ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളാകുമ്പോള്‍ ആ കുറിപ്പുകള്‍ക്ക് വിശ്വാസ്യതയേറും. അത്തരത്തിലുള്ള ഓര്‍മ്മക്കുറിപ്പുകളാണ് ടി.ജെ.എസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമാകാറുണ്ട്. നാടകീയതകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളുടെയും ഞെട്ടിക്കുന്ന ക്രൂരതകളുടെയും വിചിത്ര വ്യക്തിത്വങ്ങളുടെയും മഹദ് ജീവിതങ്ങളുടെയും അവസാനിക്കാത്ത ഘോഷയാത്രയാണ് ഈ കൃതി. ടി.ജെ.എസ്സിന്റെ ഓര്‍മകളുടെ ധാരാളിത്തവും വര്‍ണപ്പകിട്ടും മാറിനിന്ന് വായനയിലൂടെ ഘോഷയാത്ര […]
The post ഓര്‍മ്മകളുടെ അത്യപൂര്‍വ്വമായ ഘോഷയാത്ര appeared first on DC Books.