ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും സെപ്റ്റംബര്‍ 26ന് എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ തിരിതെളിയും. വൈകീട്ട് 5.30ന് തമിഴ് കവയിത്രിയും ചലച്ചിത്ര സംവിധായകുമായ ലീന മണിമേഖല പുസ്തകമേള ഉദ്ഘാടനം ചെയ്യും. സാംസ്‌കോരികോത്സവത്തിന്റെ ഉദ്ഘാടനം വാദ്യകലാവിദഗ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നിര്‍വ്വഹിക്കും. എന്‍. രവിശങ്കര്‍ വിവര്‍ത്തനം ചെയ്ത ലീന മണിമേഖലയുടെ കവിതാസമാഹാരമായ ‘കൂത്തച്ചികളുടെ റാണി’, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ‘കാലപ്രമാണം‘ എന്നീ കൃതികള്‍ ചടങ്ങില്‍ പ്രകാശിപ്പിക്കും. ചടങ്ങില്‍ എന്‍. എസ്. മാധവന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
The post ലീന മണിമേഖല ഡി സി പുസ്തകമേള ഉദ്ഘാടനം ചെയ്യും appeared first on DC Books.