ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം അടവുനയരേഖ. ഘടകകക്ഷികളുമായുള്ള വിഷയങ്ങളിലും ബദല്‍മുന്നണി രൂപീകരിണത്തിലും പാര്‍ട്ടിയ്ക്ക് വീഴ്ച വന്നു. ജനകീയ അടിത്തറ വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല. 2004ല്‍ യുപിഎ സര്‍ക്കാരിനെ പിന്തുണച്ചതില്‍ തെറ്റില്ല. എന്നാല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്നും അവലോകന രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒക്ടോബര്‍ 26 മുതല്‍ ചേരുന്ന നാല് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗമാണ് കരട് അവലോകന രേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. തുടര്‍ന്ന് അവലോകനരേഖ കീഴ് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും.
The post ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കി: സിപിഎം appeared first on DC Books.