തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രക്കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവിതാംകൂര്‍ രാജ കുടുംബം സുംപ്രീംകോടതിയില്‍. ക്ഷേത്രത്തിന്റെ അധികാരത്തില്‍ നിന്ന് രാജകുടുംബത്തെ മാറ്റി നിര്‍ത്താന്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശ്രമിക്കുന്നു. രാജകുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി സുപ്രീം കോടതിയില്‍ അറിയിച്ചു. ക്ഷേത്രഭരണത്തില്‍ നിന്നും രാജകുടുംബത്തെ എന്നന്നേയ്ക്കുമായി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന അമിക്കസ് ക്യൂറി തന്റെ നിലമറന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജകുടുംബത്തിനെതിരെ ക്രൂരമായ ആരോപണങ്ങളാണ് അമിക്കസ് ക്യൂറി ഉന്നയിച്ചത്. കേസില്‍ കക്ഷിചേരാന്‍ […]
The post പദ്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം appeared first on DC Books.