കോളേജിലെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചാണ് മാധവന്‍ നായര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്നത്. 1963ല്‍ എസ്.കെ.പൊറ്റെക്കാട്ടിന്റെ കഥയെ ആധാരമാക്കി രാമുകാര്യാട്ട് സംവിധാനം ചെയ്യുന്ന മൂടുപടം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മദ്രാസിലെത്തി. സത്യനും അംബികയ്ക്കുമൊപ്പം ഉപനായക കഥാപാത്രമായിരുന്നു അത്. സിനിമ അല്പം കൂടി വൈകുമെന്നറിഞ്ഞപ്പോള്‍ മാധവന്‍ നായര്‍ മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പുതിയ താരത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് നെഞ്ചോടുചേര്‍ക്കാന്‍ ഒരുങ്ങിയിരുന്ന മലയാളസിനിമ നായകവേഷം തന്നെ മാധവന്‍ നായര്‍ക്കായി കാത്തുവെച്ചിരുന്നു. പാറപ്പുറത്തിന്റെ നോവലിനെ ആധാരമാക്കി [...]
The post അമ്പതാണ്ടു പിന്നിടുന്ന മാധവനടനം appeared first on DC Books.