ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ നവംബര്‍ 11ന് ക്വിസ് മത്സരവും ശിവ് ഖേരയുടെ പ്രഭാഷണവും നടക്കും. രാവിലെ 10 മുതല്‍ 1 വരെ നടക്കുന്ന ക്വിസ് മത്സരം ടെറി ഒ ബ്രെയ്ന്‍ നയിക്കും. വൈകിട്ട് എട്ടരയ്ക്ക് ശിവ് ഖേര സംസാരിക്കും. വിജയികള്‍ വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നില്ല: അവര്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്നു എന്നതാണ് വിഷയം.
The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശിവ് ഖേര സംസാരിക്കും appeared first on DC Books.