മഹാരാഷ്ട്രയില്‍ വിശ്വാസ വേട്ടെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ശിവസേനയ്ക്ക് ആറ് ക്യാബിനറ്റ് പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിപദം, ആഭ്യന്തരം, റവന്യൂ എന്നിവയില്‍ ഏതെങ്കിലും ലഭിക്കണമെന്ന കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. എന്നാല്‍ ഇതു നല്‍കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. ഊര്‍ജം, ഭക്ഷ്യം സിവില്‍ സപ്ലൈസ്, ജലസേചനം, ആരോഗ്യം എന്നീ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാന്‍ ബിജെപി തയാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നവംബര്‍ 12നാണ് വിശ്വാസവോട്ട് തേടുന്നത്. […]
The post മഹാരാഷ്ട്ര: ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം appeared first on DC Books.