മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണക്കുമെന്ന നിലപാടെടുത്ത എന്‍സിപിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്‍സിപിയുടെ തീരുമാനത്തില്‍ ഇടതുപക്ഷം നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്തെ സംഘടനാപരവും ഭരണപരവുമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. കെ.പി.സി.സിയുടെ എല്ലാ തലത്തിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പിന്റെ തിയതി സംബന്ധിച്ച വിവരങ്ങള്‍ എ.ഐ.സി.സിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. […]
The post എന്‍സിപിയെ പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ചെന്നിത്തല appeared first on DC Books.