ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ ആറുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെറുക്കാന്‍ രാംപാലിന് മനുഷ്യകവചമായി ഹിസാറിലെ ആശ്രമത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മൃതദേഹങ്ങളില്‍ പരുക്കേറ്റതിന്റെ പാടുകളൊന്നുമുണ്ടായിരുന്നില്ലെന്നും മരണകാരണം ഇതുവരെ അറിവായിട്ടില്ലെന്നും ഹരിയാന ഡിജിപി ശ്രീനിവാസ് വാഷിസ്ത് പറഞ്ഞു. പോസ്‌മോര്‍ട്ടത്തിനുശേഷമേ ഇതിനെക്കുറിച്ച് പറയാനാവൂ. രാംപാലുമായി ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും ഉടന്‍ തന്നെ രാംപാല്‍ കീഴടങ്ങണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഇതിനിടയില്‍ ആയിരത്തോളം പേര്‍ ആശ്രമത്തില്‍ നിന്നും പോയിക്കഴിഞ്ഞു. ഇനിയും 5,000 […]
The post രാംപാലിനെ അറസ്റ്റു ചെയ്യാനുള്ള ശ്രമം: പരിക്കേറ്റ ആറുപേര്‍ മരിച്ചു appeared first on DC Books.