മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദിയോറ അന്തരിച്ചു. നവംബര്‍ 24ന് പുലര്‍ച്ചെ മൂന്നരയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എഴുപത്തേഴുകാരനായ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം വൈകിട്ട് മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടക്കും. യുപിഎ സര്‍ക്കാരില്‍ പെട്രോളിയം, കമ്പനികാര്യ മന്ത്രിയായിരുന്ന ദിയോറ 2006ല്‍ ആണ് യുപിഎ മന്ത്രിസഭയില്‍ എത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരിലും അംഗമായിരുന്നു. മുംബൈയില്‍ നിന്നു നാലുതവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 22 വര്‍ഷത്തോളം മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ദിയോറ.
The post മുരളി ദിയോറ അന്തരിച്ചു appeared first on DC Books.