1974ല്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്ത് മാസികയില്‍ കഥയെഴുതിക്കൊണ്ടാണ് അംബികാസുതന്‍ മാങ്ങാട് എഴുത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. ഗ്രാമത്തിലെ ഫാന്റസി നിറഞ്ഞ കുട്ടിക്കാലവും ജൈവപ്രകൃതിയുടെ അനന്തഭിന്നതകളും തെയ്യാട്ടക്കാവുകളിലെ അപൂര്‍വ്വാനുഭവങ്ങളുമെല്ലാം ചേര്‍ന്നാണ് തന്നെ എഴുത്തിനിരുത്തിയതെന്ന് അദ്ദേഹം പറയുന്നു. കയ്യെഴുത്തു മാസികയില്‍ ആദ്യമെഴുതിയ ജീവിതപ്രശ്‌നങ്ങള്‍ എന്ന കഥയുടെ പേരുപോലെ തന്റെ എല്ലാ കഥകളും നിറഞ്ഞുനില്‍ക്കുന്നത് ജീവിതപ്രശ്‌നങ്ങള്‍ തന്നെയാണെന്ന് അംബികാസുതന്‍ മാങ്ങാട് പറയുന്നു. ആധുനികാനന്തര മലയാളസാഹിത്യത്തില്‍ ഏറെ പ്രതിരോധാത്മകവും മൗലികവുമായ ചെറുകഥകളാണ് അംബികാസുതന്‍ മാങ്ങാാട് എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ 40 കൊല്ലത്തെ രചനാജീവിതത്തില്‍ നിന്നും […]
The post അംബികാസുതന്‍ മാങ്ങാടിന്റെ തിരഞ്ഞെടുത്ത കഥകള്‍ appeared first on DC Books.