ആത്മകഥകളും ഓര്‍മ്മകളും നിത്യപ്രസക്തമാകുന്നത് അതിനുള്ളിലെ അനുഭവതീവ്രതയാലും വ്യത്യസ്താനുഭവങ്ങളാലുമാണ്. ഇത്തരത്തില്‍ അനുഭവതീവ്രതകൊണ്ടും ഒരുപക്ഷെ ഇനിയൊരു തലമുറയ്ക്ക് തികച്ചും അന്യമായേക്കാവുന്ന ഒരു ജീവിതത്തിന്റെ ആഖ്യാനത്താലും ശ്രദ്ധേയമാകുന്ന ആത്മകഥയാണ് ശ്രീധരന്‍ ചമ്പാടിന്റെ തമ്പ് പറഞ്ഞ ജീവിതം. കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജില്‍നിന്ന് കല്‍ക്കത്തയെന്ന മഹാനഗരത്തിലേക്ക് ഒറ്റയ്‌ക്കെത്തിയ ഒരു കൗമാരക്കാരന്‍ സര്‍ക്കസ്സ് ലോകത്തിന്റെ അവിഭാജ്യഘടകമാകുകയും പിന്നീട് പത്രപ്രവര്‍ത്തകനാകുകയും തമ്പ്, മേള, ആരവം, കുമ്മാട്ടി, അപൂര്‍വസഹോദരങ്ങള്‍, ജോക്കര്‍, ഭൂമിമലയാളം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വൈവിധ്യമാര്‍ന്നൊരു ജീവിതമാണ് ഈ ആത്മകഥയിലൂടെ അനാവരണം [...]
↧