ഒരു വിടവാങ്ങല്‍ എല്ലാവര്‍ക്കും അനിവാര്യമാണ്. പടിയിറങ്ങുന്നത് ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസം തന്നെയാവുമ്പോളോ? ഏകദിനമത്സരങ്ങളില്‍ നിന്ന് വിരമിക്കാനുള്ള സച്ചിന്റെ തീരുമാനം അര്‍ദ്ധവിരാമമാകുന്നത് സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിനു മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിനു തന്നെയാണ്. ഏറെ നാളുകളായി കായികലോകം ഭയപ്പെട്ടിരുന്ന തീരുമാനമാണ് ഡിസംബര്‍ 23ന് സച്ചിനിലൂടെ പുറത്തുവന്നത്. പ്രായവും കഠിനാദ്ധ്വാനവും ഏതൊരഭ്യാസിയെയും തളര്‍ത്തുമെന്നത് ഇതിഹാസങ്ങള്‍ക്കും ബാധകമാവും. കുറെനാള്‍ കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ ആ ബാറ്റിന്റെ ചൂട് തുടരും എന്നത് പകരുന്ന ആശ്വാസം ചില്ലറയല്ല. 1989ല്‍ പാകിസ്ഥാനെതിരായ പരമ്പരയിലാണ് നാം ആ [...]
↧