കഥയല്ലിത്… ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ജീവിതം… ഇതിന്റെ സങ്കടങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു. എല്ലാവരും എന്നെയൊന്ന് കണ്ടോളൂ… ചിലപ്പോള്‍ ഇനി കാണാന്‍ കഴിഞ്ഞില്ലെങ്കിലോ? എന്റെയൊരു ഫോട്ടോ മൊബൈലില്‍ പകര്‍ത്തി വച്ചോളൂ… വരും തലമുറയ്ക്ക് ഇങ്ങനെയൊരാള്‍ ഇവിടെയുണ്ടായിരുന്നെന്ന് കാണിച്ചുകൊടുക്കാന്‍ അതുപകരിച്ചേക്കും. 75 വര്‍ഷമായി നിങ്ങളുടെ സുഖത്തിലും ദുഖത്തിലും പങ്കുചേര്‍ന്ന് ഞാനിവിടെയുണ്ടായിരുന്നു. ആനവണ്ടി എന്ന് നിങ്ങള്‍ പരിഹാസപൂര്‍വ്വം വിശേഷിപ്പിക്കുന്ന ഒരു പാവം കെ.എസ്.ആര്‍.ടി.സി ബസ്. ഇപ്പോള്‍ വയസ്സായി. അവധിയും വിശ്രമവിമില്ലാതെ ദുര്‍ഘട പാതകള്‍ താണ്ടി ഞാന്‍ കിതച്ചു. ഹര്‍ത്താല്‍, പണിമുടക്ക് ദിനങ്ങളില്‍ [...]
The post ഞാന്‍… ആനവണ്ടി appeared first on DC Books.